പിണറായിയുടെ തലയ്ക്ക് പത്തുകോടി വില പറഞ്ഞവരാണ് ആർ.എസ്.എസ്.,​ ഈ അനുഭവം കോൺഗ്രസ് നേതാക്കൾക്കുണ്ടോ..?​

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രചാരണമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. പിണറായി വിജയന്‍ ആര്‍എസ്എസിന്റെ ആളാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം നടത്തിയത്.

ആര്‍എസ്എസിന്റെ നേതാക്കള്‍ പത്തുകോടി രൂപയാണ് പിണറായി വിജയന്റെ തലയ്ക്ക് വില പറഞ്ഞത്. അങ്ങനെയുള്ള ഒരനുഭവവും കോണ്‍ഗ്രസിന്റെ ഒരു നേതാക്കള്‍ക്കുമില്ലല്ലോ. കേരളത്തിലെ ആര്‍എസ്എസിനെയും സംഘപരിവാറിനെയും നേരിടുന്നതില്‍ സിപിഎമ്മും പിണറായി വിജയനും എടുത്ത നിലപാട് സമൂഹത്തിനും കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കും അറിയാവുന്നതാണ്.

മുഖ്യമന്ത്രിക്ക് മതന്യൂനപക്ഷങ്ങളിലുള്ള പ്രതിച്ഛായ ഇല്ലാതാക്കാനാണ് ശ്രമം നടത്തിയത്. ഇതിന് ദൃശ്യമാധ്യമവേദികളെല്ലാം ഉപയോഗിക്കുന്നു. പച്ച നുണയാണിത്. ഇതു നല്‍കുന്നതിന് മുമ്പ് ഒന്ന് അന്വേഷിക്കേണ്ടേയെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് ചോദിച്ചു. വീണ കൈക്കൂലി വാങ്ങിയെന്നാണ് നേരത്തെ ആരോപിച്ചിരുന്നത്.

പേഴ്‌സണല്‍ സ്റ്റാഫ് എന്നു പറയുന്നയാള്‍ വീണയുടെ ബന്ധുവാണ് എന്നുള്ള പച്ചനുണയായിരുന്നു കുറേക്കാലം. ഇത്തരത്തിലുള്ള നുണപ്രചാരണങ്ങള്‍ ദിവസേന അഴിച്ചു വിട്ടാലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ, അതിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരു രൂപത്തിലുമുള്ള പോറല്‍ ഏല്‍ക്കാന്‍ പോകുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular