പാക് പടയെ പൊട്ടിച്ച് ഇന്ത്യ

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇടിവെട്ട് വിജയവുമായി ഇന്ത്യ. ഏഴ് വിക്കറ്റിനു പാക്കിസ്ഥാനെ പരാജയപ്പെടുത്തി ലോകകപ്പ് വേദിയിൽ എട്ടാം ജയം സ്വന്തമാക്കി. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ആദ്യം ബൗളര്‍മാരും പിന്നീട് ബാറ്റര്‍മാരും തിളങ്ങിയ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ വെല്ലുവിളിയുയര്‍ത്താതെ കീഴടങ്ങി. സ്കോര്‍ പാക്കിസ്ഥാന്‍ 42.5 ഓവറില്‍ 191ന് പുറത്ത്. ഇന്ത്യ 30.3 ഓവറില്‍ മൂന്നിന് 192. ബൗളിങ്ങില്‍ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ബാറ്റിങ്ങില്‍ രോഹിത് ശര്‍മ 63 പന്തില്‍ ആറ് ബൗണ്ടറിയും ആറ് സിക്സുമടക്കം 86 റണ്‍സും നേടി. 53 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. ഇരട്ട വിക്കറ്റുകള്‍ നേടിയ ജസ്പ്രീത് ബുമ്രയാണ് മാന്‍ ഓഫ് ദ മാച്ച്.

62 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ട് സിക്സുമടക്കം 53 റണ്‍സുമായി ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. 19 റണ്‍സെടുത്ത രാഹുലും ശ്രേയസിനു കൂട്ടായി. പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി ഒന്നും വിക്കറ്റുകള്‍ നേടി.

ഇന്ത്യക്കായി ബുമ്ര ഏഴോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ സിറാജ് എട്ടോവറില്‍ 50 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ ആറോവറില്‍ 34 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ കല്‍ദീപ് യാദവ് 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി. രവീന്ദ്ര ജഡേജ 9.5 ഓവറില്‍ 38 റണ്‍സാണ് വിട്ടുകൊടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular