ആറ് മാസത്തെ കാത്തിരിപ്പിനൊടുവിൽ അവൻ വരും… ‘ദേവര’ രണ്ട് ഭാഗങ്ങളായി എത്തും; 2024 ഏപ്രിൽ 5ന് ഒന്നാംഭാഗം റിലീസ്

ജൂനിയര്‍ എന്‍ടിആറിന്റെ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ‘ദേവര’ രണ്ടു ഭാഗങ്ങളിലായി റിലീസ് ചെയ്യാൻ തീരുമാനിച്ചു.പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ദേവരയുടെ ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് പുറത്തിറങ്ങും എന്നാണ് പുതിയ വാര്‍ത്ത‍. അതേസമയം രണ്ടാം ഭാഗത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. ചിത്രത്തില്‍ ബോളിവുഡ് താരം സൈഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ചിത്രത്തിലെ നായികയായ ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

https://youtu.be/vRtxH1TvtT8

https://youtu.be/w8lozFzr3Jk

Similar Articles

Comments

Advertismentspot_img

Most Popular