രാജേഷ് മാധവൻ, ശ്രിത ശിവദാസ് ചിത്രം തുടങ്ങി.

രാജേഷ് മാധവൻ, ജോണി ആന്റണി, അൽത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
ഇടപ്പള്ളി തോപ്പിൽ ക്യൂൻ മേരി ദേവാലയം പാരിഷ് ഹാളിൽ വെച്ച് പ്രശസ്ത സംവിധായകൻ ബ്ലെസ്സി
സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
രോമാഞ്ചം ഫെയിം അബിൻ ബിനോ
അദ്വൈത് അജയ്,
മാർട്ടിൻ ജിസിൽ,
തെസ്നി ഖാൻ,നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ധ്യാൻ ശ്രീനിവാസൻ-
വിനയ് ജോസ് ചിത്രത്തിനു ശേഷം ഗുഡ് ആംഗിൾ ഫിലിംസിന്റെ ബാനറിൽ
സന്ദീപ് നാരായണൻ, പ്രേം ഒ എബ്രഹാം, ജോബീഷ് ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
അനിൽ വിജയ് നിർവ്വഹിക്കുന്നു.
മോബിൻ മോഹൻ എഴുതിയ വരികൾക്ക് നിക്‌സൺ ജോയ് സംഗീതം പകരുന്നു.
എഡിറ്റർ-സുനേഷ് സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, കല-കണ്ണൻ ആതിരപ്പിള്ളി,വസ്ത്രാലങ്കാരം-ഇർഷാദ് ചെറുകുന്ന്,ചമയം-ബിനു അജയ്,
ആക്ഷൻ-അഷ്റഫ് ഗുരുക്കൾ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉമേശ് എസ് നായർ, വിഎഫ്എക്സ്-
സരീഷ് ആനന്ദ്,
സ്റ്റിൽസ്-അനിൽ വന്ദന,
പി ആർ ഒ-ശബരി.

Similar Articles

Comments

Advertismentspot_img

Most Popular