വിവേക് രഞ്ജൻ അഗ്നിഹോത്രി ചിത്രം ‘ദി വാക്‌സിൻ വാർ’; ടീസർ പുറത്ത്

ഐ ആം ബുദ്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്സുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രം ‘ദി വാക്‌സിൻ വാർ’ റിലീസിനൊരുങ്ങുന്നു. രാജ്യമൊട്ടാകെ തരംഗമായ ‘ദി കാശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. നിർമാതാവായ പല്ലവി ജോഷി ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരു ഗ്ലിമ്പ്സ് വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകൻ അന്നൗൺസ് ചെയ്‌തത്‌. ഒരു ലാബിൽ കോവിഡ് -19 ന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നതാണ് കാണിക്കുന്നത്. പല്ലവി ജോഷി ഒരു ശാസ്ത്രജ്ഞയായി എത്തുന്നു. അതേസമയം നാനാ പടേക്കർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

അനുപം ഖേർ, സപ്തമി ഗൗഡ, പരിതോഷ് സാൻഡ്, സ്‌നേഹ മിലാൻഡ്, ദിവ്യ സേത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ദി കാശ്മീർ ഫയൽസിനായി വിവേക് ​​അഗ്നിഹോത്രിയുമായി സഹകരിച്ച അഭിഷേക് അഗർവാൾ ആർട്‌സിന്റെ അഭിഷേക് അഗർവാൾ ഈ ചിത്രത്തിലും സഹകരിക്കുന്നു.

ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ആസാമീസ് എന്നിവയുൾപ്പെടെ 10ൽ അധികം ഭാഷകളിൽ ‘ദി വാക്സിൻ വാർ’ റിലീസ് ചെയ്യും. പി ആർ ഒ – ശബരി

Similar Articles

Comments

Advertismentspot_img

Most Popular