മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി ഒരുങ്ങുന്ന VJS50 ടൈറ്റിൽ ലുക്ക് നാളെ റിലീസാകുന്നു

ചിത്രീകരണം പൂർത്തിയായ ലിയോക്ക് ശേഷം പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ വീണ്ടും കൈകോർക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ നാളെ റിലീസ് ചെയ്യും. മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് താൽകാലികമായി VJS50 എന്നാണ് പേര് നൽകിയിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രം വലിയ ക്യാൻവാസിൽ ആണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നിതിലൻ ആണ്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമ ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്.ചിത്രത്തിലെ താരങ്ങളെ വരും ദിവസങ്ങളിൽ ഒഫീഷ്യലി അണിയറപ്രവർത്തകർ അറിയിക്കും.

കന്നഡ ഇൻഡസ്‌ട്രിയിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായ ബി.അജനീഷ് ലോക്‌നാഥ് ‘കാന്താര’ എന്ന ചിത്രത്തിന് ശേഷം സംഗീതം ഒരുക്കുന്ന ചിത്രമാണിത്. നേരത്തെ നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും അജനീഷ് സംഗീതം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഫിലോമിൻ രാജ് (മാനഗരം, കൈതി, മാസ്റ്റർ, വിക്രം, ലിയോ)എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അയ്യർക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വർക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ശെൽവകുറാണ് പ്രൊജക്റ്റ് ഡിസൈനർ.

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ജി.ജയറാമും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സീതാകതി, അന്നബെല്ലെ സേതുപതി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയുമായുള്ള പ്രൊഡക്ഷൻ ടീമിന്റെ മൂന്നാമത്തെ കൂട്ടുകെട്ടാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...