രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങൾക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് വിജയ്

ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് നടന്‍ വിജയ്. നാളെ ചെന്നൈയിലാണ് ആരാധക കൂട്ടായ്മ ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്.

ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടന്‍ വിജയ്. ഇതിനിടയില്‍ വിജയ് രാഷട്രീയത്തിലേക്ക് പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനായി വിജയ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും വിജയ് ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാണ് പുറത്തിറങ്ങുക. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്. അതേസമയം അഭ്യൂഹങ്ങളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular