പ്രോജക്ട് കെ’യ്ക്ക് ചരിത്ര നേട്ടം; സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം

വൈജയന്തി മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന പ്രോജക്ട് കെ ചരിത്രം കുറിക്കുന്നു. സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ് ചിത്രം. ഈ പോപ്പ് കൾച്ചർ വേദിയിൽ ലോകമെമ്പാടുമുള്ള ആരാധകരെ ആവേഷത്തിലാഴ്ത്താൻ ഒരുങ്ങുകയാണ് ഈ സൈ – ഫൈ ചിത്രം.

പ്രഭാസിന്റെ കഥാപാത്രത്തെ ഒരു കാരിക്കേച്ചർ രൂപത്തിൽ അന്നൗൻസ്‌മെന്റ് പോസ്റ്ററിൽ കാണപ്പെടുന്നു. എല്ലാവിധ സൂപ്പർ പവേഴ്‌സുള്ള ഒരു സൂപ്പർ ഹീറോ ലുക്കിലാണ് പ്രഭാസ്.

ജൂലൈ 20ന് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ നാഗ് അശ്വിനൊപ്പം വിശിഷ്ടാതിഥികളായ ഉലകനായകൻ കമൽഹാസൻ, സൂപ്പർതാരങ്ങളായ പ്രഭാസ്, ദീപിക പദുക്കോൺ എന്നിവരടങ്ങുന്ന ആവേശകരമായ പാനലോടെയാണ് SDCC ആഘോഷം ആരംഭിക്കുന്നത്. ഈ നിമിഷത്തിൽ പ്രോജക്ട് കെയുടെ സൃഷ്ടാക്കൾ ചിത്രത്തിന്റെ ടൈറ്റിൽ, ടീസർ, റിലീസ് തീയതി എന്നിവ പ്രഖ്യാപിക്കും.

സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ ഇങ്ങനെ “ഇതുവരെ എഴുതിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇതിഹാസങ്ങളുടെയും സൂപ്പർ ഹീറോകളുടെയും നാടാണ് ഇന്ത്യ. ഞങ്ങളുടെ സിനിമ ഇത് പുറത്തുകൊണ്ടുവരാനും ലോകവുമായി പങ്കിടാനുമുള്ള ശ്രമമാണ്. കോമിക് കോൺ ആഗോള പ്രേക്ഷകർക്ക് ഞങ്ങളുടെ കഥയെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച വേദികൂടിയായി ഞങ്ങൾ കാണുന്നു.”

നിർമാതാവ് അശ്വനി ദത്തിന്റെ വാക്കുകൾ ഇങ്ങനെ “ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രൊഡക്ഷൻ ഹൗസുകളിലൊന്ന് എന്ന നിലയിൽ ഈ അസാധാരണ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളോടൊപ്പം ചേർന്നുകൊണ്ട് ഇന്ത്യൻ സിനിമയുടെ അതിരുകൾ തകർക്കുകയാണ് . ആഗോള ഭൂപടത്തിൽ ഇന്ത്യൻ സിനിമ കാണാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ പ്രേക്ഷകർക്കും ഇത് അഭിമാന നിമിഷമാണ്. കോമിക് കോൺ ആണ് ഞങ്ങൾക്ക് ആ ലോക വേദി.”

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു. അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ദിഷ പതാനി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി

Similar Articles

Comments

Advertismentspot_img

Most Popular