ത്രെഡ്സിൽ തരംഗമായി ദുൽഖർ .. കിംഗ് ഓഫ് കൊത്ത ടീസർ മ്യൂസിക് ചെന്നൈ സൂപ്പർ കിങ്സിലും തരംഗം

കേരളത്തിലെ ജനങ്ങൾ മഴയ്ക്ക് അല്പം ആശ്വാസം കണ്ടെത്തി പുറത്തിറങ്ങിയ ദിനമായിരുന്നു ഇന്ന്. കോരിച്ചൊരിയുന്ന മഴക്കിടയിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രണ്ടു കാരണങ്ങൾ കൂടെയുണ്ടാട്ടിരുന്നു ഇന്നത്തെ സന്തോഷങ്ങൾക്ക് . പുതിയ സോഷ്യൽ നെറ്റ്‌വർക്ക് ത്രെഡിന്റെ ഉദയവും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണിയുടെ പിറന്നാളും ഒരേ ദിനം .ഈ രണ്ടു തിളക്കത്തിലും തിളങ്ങിയ താരമായിരുന്നു നമ്മുടെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറും അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയും.

ഏറെ ഹിറ്റായി നിന്ന മറ്റൊരു സോഷ്യൽ മീഡിയാ ആപ്പിന് ബദലായി മെറ്റ അവതരിപ്പിച്ച ത്രെഡിൽ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 261 K ഫോള്ളോവെഴ്‌സുമായി മലയാളിയുടെ അഭിമാനം ദുൽഖർ സൽമാനാണ് മുൻപന്തിയിൽ. ഒപ്പം മറ്റൊരു വിശേഷം ദുൽഖറിന്റെ കിങ് ഓഫ് കൊത്തയിലെ രാജാവിന് നൽകിയ ജേക്സ് ബിജോയ് നൽകിയ ബാക്ക്ഗ്രൗണ്ട് സ്കോറാണ് ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ഒഫീഷ്യൽ പേജുകളിൽ ധോണിക്ക് പിറന്നാൾ ആശംസകൾ നേരാൻ ഉപയോഗിച്ച വിഡിയോയിലും.

https://www.instagram.com/reel/CuYyNh2MiSp/?igshid=MzRlODBiNWFlZA==
പതിനൊന്നു മില്യൺ കാഴ്ചക്കാരുമായി കിംഗ് ഓഫ് കൊത്ത ടീസർ മെഗാ ഹിറ്റായതിനു പിന്നാലെ പാൻ ഇന്ത്യൻ ലെവലിൽ ചിത്രത്തിനും നായകൻ ദുൽഖർ സൽമാനും അഭിനന്ദന പ്രവാഹമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് നിമീഷ് രവി ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്കെത്തും.
സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറർ ഫിലിംസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. പി ആർ ഓ പ്രതീഷ് ശേഖർ.

Similar Articles

Comments

Advertisment

Most Popular

രാജേഷ് മാധവൻ, ശ്രിത ശിവദാസ് ചിത്രം തുടങ്ങി.

രാജേഷ് മാധവൻ, ജോണി ആന്റണി, അൽത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഇടപ്പള്ളി തോപ്പിൽ ക്യൂൻ മേരി ദേവാലയം...

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...