ഓൺലൈൻ മീഡിയ പ്രസ് ക്ലബ് നേതൃത്വ സംഗമം ജൂൺ 24 ന് കൊച്ചിയിൽ

കൊച്ചി: ഓൺലൈൻ മീഡിയ പ്രസ് ക്ലബിന്റെ നേതൃത്വ സംഗമം ജൂൺ 24ന് എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ഓൺലൈൻ മീഡിയ പ്രസ് ക്ലബ് (ഒ.എം.പി.സി). ഡിജിറ്റൽ വിപ്ലവത്തിന്റെ പാതയിലാണ് ആഗോള മാധ്യമ രംഗം. മാറിയ ഡിജിറ്റൽ കാലഘട്ടത്തിൽ ഓൺലൈൻ മാധ്യമങ്ങളുടെ പ്രാധാന്യം സമൂഹത്തിൽ വളരെ വലുതാണ്. ഇത് ഉൾക്കൊണ്ടു കൊണ്ടാണ് ഓൺലൈൻ മീഡിയ പ്രസ് ക്ലബ് പ്രവർത്തിച്ചു വരുന്നത്. ഈ സാഹചര്യത്തിൽ ഒ.എം.പി.സിയുടെ കേരള ഘടകത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് OMPC എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ മീഡിയ പ്രെസ്സ് ക്ലബ്ബ്‌ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ഈ ലീഡേഴ്സ് മീറ്റിന്റെ ഉദ്ഘാടനം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ നിർവഹിക്കും. പരിപാടിയിൽ മുഖ്യ അതിഥിയായി എത്തുന്നത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് OMPC യുടെ ലോഗോ പ്രകാശനം നിർവഹിക്കും. തുടർന്ന് ഒ.എം.പി.സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ സത്യപ്രതിജ്ഞ ചടങ്ങുകളും ഐഡന്റിറ്റി കാർഡ് വിതരണവും നടക്കും.

ONLINE MEDIA PRESS CLUB OMPC KOCHI

Similar Articles

Comments

Advertismentspot_img

Most Popular