പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാക്കി “മാമന്നൻ” ട്രയ്ലർ

ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാമന്നന്റെ ട്രയ്ലർ റിലീസായി . പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന ട്രൈലെർ തിയേറ്ററിൽ പ്രേക്ഷകർക്ക് കാഴ്ചയുടെ പുതിയ വിരുന്നൊരുക്കുമെന്നുറപ്പാണ്. പരിയേറും പെരുമാൾ, കർണ്ണൻ എന്നി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫഹദ് ഫാസിലിന്റെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിലുടനീളം. ഓസ്കാർ ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

നേരത്തെ പുറത്തുവിട്ട മാമന്നനിലെ ലിറിക്കൽ വിഡിയോകൾക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.സോണി മ്യൂസിക് ആണ് മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് .ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്. ഡിസംബറിൽ തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടൻ-രാഷ്ട്രീയ പ്രവർത്തകനായ ഉദയനിധി മാമന്നൻ തന്റെ അവസാന നടനായിരിക്കുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. കേരളത്തിൽ ആർ, ആർ, ആർ, വിക്രം , ഡോൺ , വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ മാസ്റ്റർ ക്ലാസ് സിനിമകൾ വിതരണം ചെയ്ത എച്ച്‌ ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്‌. പി ആർ ഓ പ്രതീഷ് ശേഖർ.

Similar Articles

Comments

Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...