ആരാധകരിൽ ആകാംക്ഷയുണര്‍ത്തി രാജ് ബി ഷെട്ടി നായകനാകുന്ന ‘ടോബി’ !

പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘ടോബി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നു.

‘ഗരുഡ ഗമന ഋഷഭ വാഹന’ എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന് ശേഷം ലൈറ്റർ ബുദ്ധ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രം, അഗസ്ത്യഫിലിംസും കൂടി ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

രാജ് ബി. ഷെട്ടി തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളികൂടിയായ നവാഗത സംവിധായകൻ
ബാസിൽ എ. എൽ. ചാലക്കൽ ആണ്.
സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ‘ഒന്തു മുട്ടൈ കഥെയ്‌ ‘ , ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ കൂടിയായ പ്രവീൺ ശ്രിയാനാണ്.

രാജ് ബി ഷെട്ടി ടോബിയെന്ന കേന്ദ്രകഥാപാത്രമായും, ചൈത്ര ആചാർ, സംയുക്ത ഹെർണാഡ്‌ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലും എത്തുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25 ന് ആണ് തീരുമാനിച്ചിരിക്കുന്നത്.

സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന മലയാളികളുടെ സാന്നിധ്യം ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
മലയാളിയായ സംവിധായകൻ കൂടാതെ, സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായ അർഷദ് നാക്കോത്തും, സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന
ആദർശ് പാലമറ്റവും, മേക്കപ്പ് നിർവഹിച്ചിരിക്കുന്ന റോണക്സ് സേവിയറും മലയാളികളാണ്. പി ആർ ഒ – ശബരി

Similar Articles

Comments

Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...