കോടാലിയുമായി രൻബിർ കപൂർ; ചോര ചീറ്റുന്ന സംഘടനം; അനിമൽ പ്രി ടീസർ പുറത്ത്

ഭദ്രകാളി പിക്ചേഴ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ടി സീരീസ്, സിനി 1 എന്നിവർ അവതരിപ്പിച്ച് സന്ദീപ് റെഡ്ഢി സംവിധാനം ചെയ്യുന്ന അനിമൽ എന്ന ചിത്രത്തിന്റെ പ്രി ടീസർ പുറത്ത്. ഒരു കോടാലിയുമായി രൻബിർ കപൂർ നിരവധി പേരെ കൊല്ലുന്നതാണ് പ്രി ടീസറിൽ. വെള്ള ഷർട്ടും ബ്ലാക്ക്‌ ഓവർകോട്ടും ധരിച്ച് മുഖത്ത് മാസ്കുമായി നിരവധി പേരെ കാണാം. അതിനിടയിൽ രൻബിർ ഒരു കോടാലി എടുക്കുകയും ഇവർ തമ്മിലെ സംഘടനം ആരംഭിക്കുകയും ചെയ്യുകയാണ്. രൻബിർ ചിലരെ കോടാലി കൊണ്ട് കൊല്ലുകയും ബാക്കിയുള്ളവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

നീളൻ മുടിയും മുഖത്ത് ഒരുപാട് മുറിവുകളുമായിട്ടാണ് രൻബിറിനെ ടീസറിൽ കാണുന്നത്. വെള്ള കുർത്തയും മുണ്ടുമാണ്
രൻബിറിന്റെ വേഷം. ഒരുപാട് പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് ടീസർ നൽകുന്നത്. ചിത്രം ഓഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തും. ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും. അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നവർ.

ടീസറിൽ സംഗീതം നൽകിയിരിക്കുന്നത് മനൻ ഭരദ്വാജാണ്. ലിറിക്സ് – ഭൂപീന്ദർ ബബ്ബൽ, ഗായകർ – മനൻ ഭരദ്വാജ്, ഭൂപീന്ദർ ബബ്ബൽ. പി ആർ ഒ – ശബരി

Similar Articles

Comments

Advertisment

Most Popular

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...

“ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക” തീപ്പൊരിപ്പാറിച്ച്‌ ലിയോയുടെ പുതിയ പോസ്റ്റർ

ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്ഡേറ്റുകൾ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലിൽ...