തെലുങ്കിലേക്ക് വീണ്ടും ദുൽഖർ സൽമാൻ, സംവിധാനം വാത്തി ഒരുക്കിയ വെങ്കി അറ്റ്ലൂരി

സിത്താര എന്റർടൈൻമെൻറ്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന തെലുങ്ക് ചിത്രത്തിൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായെത്തുന്നു. തെലുങ്കിൽ ദുൽഖർ അവസാനമായി അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം സീതാരാമത്തിന്റെ വിജയത്തിന് ശേഷം അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ഹിറ്റ് ചിത്രം വാത്തിയുടെ വിജയത്തിനുശേഷം വെങ്കി അറ്റ്ലൂരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നാഗ വംശി,സായി സൗജന്യാ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരളത്തിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം സമ്മർ സീസണിൽ തിയേറ്ററുകളിലേക്കെത്തും.

സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ റിലീസ് ഈ ഓണത്തിനാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടത്. ദുൽഖറിന്റെ കരിയർ ബെസ്ററ് പ്രകടനകളുളള ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റ്സിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ടിനു പാപ്പച്ചനോടൊപ്പം ഒരു മലയാള ചിത്രവും തമിഴിൽ ഒരു ചിത്രവും ദുൽഖറിന്റേതായി ഷൂട്ടിനുള്ള തയ്യാറെടുപ്പുകളിലാണ്. ലോകവ്യാപകമായി പ്രേക്ഷകർ സ്വീകരിച്ച സീതാ രാമത്തിനും പ്രേക്ഷക പ്രശംസയും അവാർഡുകളും തേടിയെത്തിയ ബോളിവുഡ് ചിത്രം ചുപ്പിനു ശേഷം സ്‌ക്രീനിൽ ദുൽഖറിന്റെ അടുത്ത വേഷപ്പകർച്ചക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകരോരുത്തരും. പുതിയ തെലുങ്കു ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...