ക്വീൻ എലിസബത്തിലെ നായകൻ നരേന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്തിലെ നരേന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. അലക്സ് എന്ന മുപ്പത്തിഅഞ്ചു വയസ്സുകാരനായാണ് നരേൻ ഈ ചിത്രത്തിൽഎത്തുന്നത്. നരേൻ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന സൗമ്യനും നിഷ്കളങ്കനുമായ ഈ കഥാപാത്രം ക്വീൻ എലിസബത്തിൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന മീരാ ജാസ്മിനോടൊപ്പം സ്‌ക്രീനിലെത്തുമ്പോൾ കൈയ്യടി നേടുമെന്നുറപ്പാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മൽസ്യബന്ധന തൊഴിലാളിയുടെ റോളിന് കിട്ടി കൊണ്ടിരിക്കുന്ന അംഗീകാരങ്ങൾക്ക് ശേഷം നരേൻ അഭിനയിച്ച ചിത്രമാണ് ക്വീൻ എലിസബത്ത്. തന്റെ കരിയറിൽ സംവിധാനം ചെയ്ത സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഈ ചിത്രം എം.പത്മകുമാർ അണിയറയിലൊരുക്കുമ്പോൾ കരിയറിലെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് എലിസബത്ത് എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ മീരാ ജാസ്മിൻ.

ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി ഡ്രാമ, ‘ക്വീൻ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ്‌ ഈ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന.

മീരാ ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ , ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്വീൻ എലിസബത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, എഡിറ്റർ : അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ് : ഷിജിൻ P രാജ്,പോസ്റ്റർ ഡിസൈൻ:മനു മാമിജോ,

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...