മീരാ ജാസ്മിൻ – നരേൻ ചിത്രം ക്വീൻ എലിസബത്തിന് പാക്കപ്പ്

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന മീരാ ജാസ്മിൻ – നരേൻ ചിത്രം “ക്വീൻ എലിസബത്ത്” ന്റെ ചിത്രീകരണത്തിന് പാക്കപ്പ് ആയി. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടന്നത്. ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

എം.പത്മകുമാറിന്റെ കരിയറിലെ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിൻ നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ക്വീൻ എലിസബത്ത്.

മീരാ ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്വീൻ എലിസബത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, എഡിറ്റർ : അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പോസ്റ്റർ ഡിസൈൻ: മനു മാ മി ജോ, പി ആർ ഓ : പ്രതീഷ് ശേഖർ.

Similar Articles

Comments

Advertisment

Most Popular

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം "ടട്ട ടട്ടര" മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ...

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട്...

ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, ഇപ്പോഴിതാ ടൈഗര്‍ നാഗേശ്വര റാവുവും. തുടരെത്തുടരെ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് വടക്കേ ഇന്ത്യക്കാര്‍ക്കും തെക്കേ ഇന്ത്യക്കാര്‍ക്കും ഒരേപോലെ സുപരിചിതനായ രവി...