വിക്ടറി വെങ്കിടേഷ് ചിത്രം “സൈന്ധവ്

എഫ് 3 യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം വിക്ടറി വെങ്കിടേഷ് നിഹാരിക എന്റർടെയ്ൻമെന്റിന്റെ വെങ്കട്ട് ബോയനപള്ളി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ “ഹിറ്റ് വേഴ്‌സ്” വിജയപരമ്പരകൾ തീർത്ത സൈലേഷ് കൊളാനുമൊത്ത് കൈകോർക്കുന്നു.

വെങ്കിടേഷിന്റെ 75-ാമത്തെ ചിത്രംത്തിന് സൈന്ധവ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ശ്യാം സിംഹ റോയ്ക്ക് ശേഷം നിഹാരിക എന്റർടെയ്ൻമെന്റിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് ചിത്രം. വെങ്കിടേശന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും സൈന്ധവ്.

ഒരു ഗ്ലിംപ്സ് ഔട്ടിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയത്. ഒരു ആക്ഷൻ പശ്ചാത്തലത്തിലുള്ള മാസ്സ് എന്റർടൈനർ ചിത്രം തന്നെയായിരിക്കും
സൈന്ധവ് എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചനകൾ.

അഭിനേതാക്കൾ: വെങ്കിടേഷ്
രചന-സംവിധാനം: സൈലേഷ് കൊളാനു
നിർമ്മാതാവ്: വെങ്കട്ട് ബോയനപള്ളി
ബാനർ: നിഹാരിക എന്റർടെയ്ൻമെന്റ്

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...