രൺബീർ കപൂർ – സന്ദീപ് റെഡ്ഡി വംഗ ചിത്രം ആനിമൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

രൺബീർ കപൂർ – രശ്മിക മന്ദാന ഒന്നിക്കുന്ന സന്ദീപ് റെഡ്ഡി വംഗ ചിത്രം ആനിമൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.. അർജുൻ റെഡ്ഡി എന്ന ആദ്യചിത്രം കൊണ്ടുതന്നെ ഏറെ ജനപ്രീതി നേടിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ.. അതിന്റെ തന്നെ റീമേക്കായ കബീർ സിങ്ങിലൂടെ വളരെ വലിയ ബ്ലോക്ക്ബസ്റ്റർ വിജയവും അദ്ദേഹം നേടുകയുണ്ടായി. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകൻ കൂടിയായ സന്ദീപ് റെഡ്ഡി തന്റെ അടുത്ത പാൻ ഇന്ത്യൻ ചിത്രവുമായി എത്തുകയാണ്.. ബോളിവുഡ് സൂപ്പർസ്റ്റാർ രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനിമൽ… ടി സീരീസ്, ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കൾ സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ്.. ആക്ഷനും ഇമോഷനും പ്രാധാന്യം നൽകിയാണ് സന്ദീപ് റെഡ്ഡി വംഗ ഈ ചിത്രം ഒരുക്കുന്നത്… മാസ്സ് ലുക്കിൽ ഉള്ള രൺബീറിന്റെ ചിത്രമാണ് പോസ്റ്ററിൽ കാണാനാകുന്നത്.. പോസ്റ്റർ ഇതിനോടകം വലിയ രീതിയിൽ വൈറൽ ആയിട്ടുണ്ട്..

രൺബീറിന്റെ നായികയായി ചിത്രത്തിൽ രശ്മിക മന്ദാന എത്തുന്നു.. അനിൽ കപൂറും ഒരു പ്രധാന വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നു. 2023 ഓഗസ്റ്റ് 11-ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular