അപ്പാനി ശരത് നായകനാവുന്ന പോയൻ്റ് റേഞ്ച് ചിത്രീകരണം പൂർത്തിയായി

സൈനു ചാവക്കാടന്റെ പോയിൻ്റ് റേഞ്ച് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പോണ്ടിച്ചേരിയില്‍ പൂർത്തിയായി. ഡിഎം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ പോയിൻ്റ് റേഞ്ച്
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് റിലീസിനൊരുങ്ങുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. സഹ നിര്‍മ്മാണം സുധീർ 3D ക്രാഫ്റ്റ്.

ശരത്ത് അപ്പാനി, റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള,മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ , ജോയി ജോൺ ആന്റണി,ആരോൾ ഡി ഷങ്കർ, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ ( ഗാവൻ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്,സുമി സെൻ , ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ ഭാഗമായി..

മിഥുൻ സുബ്രൻ എഴുതിയ കഥയ്ക്ക് ബോണി അസ്സനാർ തിരക്കഥ രചിച്ചിരിക്കുന്നു. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ :
ഹോച്ചിമിൻ കെ സി

ചിത്രത്തിലെ ഗാനങ്ങൾ ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും , അജു സാജനും ചേർന്നാണ് എഴുതിയിരിക്കുന്നത്.

കലാസംവിധാനം: ഷെരീഫ് CKDN മ്യൂസിക് : പ്രദീപ് ബാബു ,ബിമൽ പങ്കജ്,സായി ബാലൻ.

ആക്ഷൻ: റണ്‍ രവി

Similar Articles

Comments

Advertismentspot_img

Most Popular