പാൻ ഇന്ത്യ ചിത്രം ദാസ് കാ ധാംകിയിലെ വീഡിയോ ഗാനം പുറത്ത്

വിശ്വക് സെൻ, നിവേത പേതുരാജ് എന്നിവരുടെ പാൻ ഇന്ത്യ ചിത്രം ദാസ് കാ ധാംകിയിലെ “ആൾമോസ്റ്റ് പടിപോയിന്തേ പിള്ള” വീഡിയോ ഗാനം പുറത്ത്

ഡൈനാമിക് ഹീറോ വിശ്വക് സെൻ നായകനായി എത്തുന്ന പുതിയ ചിത്രം കാ ധാംകി അണിയറയിൽ വമ്പൻ ബജറ്റിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. താരം തന്നെയാണ് ചിത്രം സംവിധാനവും ചെയ്യുന്നത്. നിവേത പേതുരാജാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.

ചിത്രത്തിലെ ആദ്യ സിംഗിൾ അൽമോസ്റ്റ് പടിപോയിന്റെ പിള്ളയുടെ ലിറിക്കൽ വീഡിയോയ്ക്ക് പ്രേക്ഷകർക്കിടയിൽ വബൻ പ്രതികരണം ലഭിച്ചിരുന്നത്. ഇപ്പൊൾ പടിപോയിന്റെ പിള്ളയുടെ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ദാസ് കാ ധാംകി ടീം. ലിയോൺ ജെയിംസ് ചടുലമായ സഗീതത്തിൽ ഒരു പെപ്പി നമ്പർ സ്കോർ ചെയ്തിരിക്കുകയാണ്. പൂർണ ചാരിയാണ് ഗാനത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത്.

രചനയും ആലാപനവും വരികളും പോലെ തന്നെ പാട്ടിലെ ദൃശ്യങ്ങളും മികച്ചതാണ്. വിശ്വക് സെൻ തന്റെ ഗംഭീരമായ നൃത്തച്ചുവടുകൾ കൊണ്ട് നമ്മെ അമ്പരപ്പിക്കുന്നു. യഷ് മാസ്റ്ററാണ് കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.

വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്സെൻ സിനിമാസിന്റെയും ബാനറിൽ കരാട്ടെ രാജു നിർമ്മിക്കുന്ന ചിത്രത്തിന് പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.
ദിനേശ് കെ ബാബു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ലിയോൺ ജെയിംസും എഡിറ്റിംഗ് അൻവർ അലിയും നിർവ്വഹിക്കുന്നു.
റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ് എന്നിവരാണ് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ദാസ് കാ ധാംകി 2023 ഫെബ്രുവരി 17 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

അഭിനേതാക്കൾ: വിശ്വക് സെൻ, നിവേത പേതുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ്
സംവിധായകൻ: വിശ്വക് സെൻ
നിർമ്മാതാവ്: കരാട്ടെ രാജു
ബാനറുകൾ: വന്മയേ ക്രിയേഷൻസ്, വിശ്വക്സെൻ സിനിമാസ്
സംഭാഷണങ്ങൾ: പ്രസന്നകുമാർ ബെസവാഡ
ഡിഒപി: ദിനേശ് കെ ബാബു
സംഗീതം: ലിയോൺ ജെയിംസ്
എഡിറ്റർ: അൻവർ അലി
കലാസംവിധാനം: എ.രാമഞ്ജനേയുലു
സംഘട്ടനം: ടോഡോർ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട്
പബ്ലിസിറ്റി ഡിസൈനർ: പാഡ കാസറ്റ്

Similar Articles

Comments

Advertismentspot_img

Most Popular