‘സ്വര്‍ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു’-വികാരനിര്‍ഭരമായ കുറിപ്പുമായി മെസ്സി

അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ലയണല്‍ മെസ്സി. സമൂഹമാധ്യമങ്ങളിലൂടെയാണ് മെസ്സി നന്ദി പ്രകടിപ്പിച്ചത്. കുട്ടിക്കാലം മുതലുള്ള ചെറിയ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

‘ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ 30 വര്‍ഷത്തോളമെടുത്തു. ആ പന്ത് എനിക്ക് സന്തോഷങ്ങളുൂം സങ്കടങ്ങളും സമ്മാനിച്ചിട്ട് മൂന്ന് പതിറ്റാണ്ടിനോടടുക്കുന്നു. ഒരു ലോകചാമ്പ്യനാവുക എന്ന സ്വപ്‌നം എപ്പോഴുമുണ്ടായിരുന്നു’- മെസ്സി ഇങ്ങനെയാണ് കുറിപ്പ് ആരംഭിച്ചത്.


ഗ്രാന്‍ഡോളി എഫ്‌സിയില്‍ പന്തുതട്ടിക്കളിക്കുന്ന രംഗങ്ങള്‍, അര്‍ജന്റീനയ്ക്കായുള്ള അരങ്ങേറ്റം, 2014- ലോകകപ്പ് കലാശപ്പോരിലെ ഹൃദയഭേദകമായ നിമിഷങ്ങള്‍, ഒടുവില്‍ ലോകകപ്പ് വിജയിച്ച് കിരീടത്തില്‍ മുത്തമിടുന്നതും വീഡിയോയിലുണ്ട്.

‘2014-ലെ ലോകകപ്പില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവരുടേത് കൂടിയാണ് ഈകപ്പ്. അവരും അന്ന് അവസാനം വരെ പൊരുതി. സ്വര്‍ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു’- മെസ്സി കുറിച്ചു.

‘പരാജയങ്ങള്‍ യാത്രയുടെ ഭാഗമാണ്. നിരാശകളില്ലാതെ വിജയം കൈവരിക്കുക അസാധ്യമാണ്. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’- ലോകകപ്പ് യാത്രയില്‍ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടുള്ള വികാരനിര്‍ഭരമായ കുറിപ്പ് മെസ്സി ഇങ്ങനെയാണ് അവസാനിപ്പിച്ചത്.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...