ബാലകൃഷ്ണയും അനില്‍ രവിപുടിയും ഒന്നിക്കുന്ന NBK108 എന്ന ചിത്രത്തിന്റെ പുജ നടന്നു

നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തില്‍ ബിഗ് ബജറ്റ് ചിത്രമായ NBK108 ന്റെ പൂജ ഹൈദരാബാദില്‍ നടന്നു. സംവിധായകന്‍ അനില്‍ രവിപുടി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദില്‍ ആകും പൂര്‍ത്തിയാക്കുക.

ചിത്രത്തില്‍ ബാലകൃഷ്ണ പ്രത്യേക ഗെറ്റപ്പില്‍ ആയിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ബാലകൃഷ്ണയുടെ മകളായി ശ്രീ ലീലയും നായികയായി പ്രിയങ്ക ജവാല്‍ക്കറും എത്തുമെന്നാണ് സൂചന. തമന്‍ സംഗീതവും അഖണ്ഡ ഫെയിം രാം പ്രസാദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഷൈന്‍ സ്‌ക്രീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നുത്.. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യും.

https://youtu.be/kceP2dtRA6g

ആക്ഷനും ഇമോഷനും പ്രാധാന്യം കൊടുക്കുന്ന ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ട്. സി രാം പ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് തമ്മി രാജു ആയിരിക്കും. രാജീവന്‍ പ്രൊഡക്ഷന്‍ ഡിസൈനറാകുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി വി വെങ്കട്ട് നിര്‍വഹിക്കും

Similar Articles

Comments

Advertismentspot_img

Most Popular