സെനഗല്‍ ഖത്തര്‍ പോരാട്ടം

അല്‍ തുമാമ: 2022 ലോകകപ്പിലെ ആദ്യ വിജയം തേടി ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗല്‍ ഖത്തറിനെ നേരിടുന്നു. രണ്ട് മാറ്റങ്ങളുമായാണ് ടീം ഇന്ന് കളിക്കാനിറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് തോല്‍വി വഴങ്ങിയ സെനഗല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മറുവശത്ത് ഖത്തര്‍ അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ എക്വഡോറിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.

സൂപ്പര്‍താരം സാദിയോ മാനെയുടെ അഭാവമാണ് സെനഗലിനെ വലയ്ക്കുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരേ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഫിനിഷിങ്ങിലെ പോരായ്മയാണ് സെനഗലിന് തിരിച്ചടിയായത്.

റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും നെയ്മറുടെ ബ്രസീലും വിജയത്തോടെ തുടക്കം ഗംഭീരമാക്കി

Similar Articles

Comments

Advertismentspot_img

Most Popular