ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബില്‍ നിന്ന് പുറത്തേക്ക്

മാഞ്ചെസ്റ്റര്‍: ക്ലബ്ബ് മാനേജ്‌മെന്റിനും കോച്ച് എറിക് ടെന്‍ ഹാഗിനുമെതിരേ ഒരു ടിവി അഭിമുഖത്തില്‍ തുറന്നടിച്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒടുവില്‍ ക്ലബ്ബില്‍ നിന്ന് പുറത്തേക്ക്.

പരസ്പര ധാരണപ്രകാരമാണ് ക്ലബ്ബും താരവും വഴിപിരിയുന്നതെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.നേരത്തെ താരവും കോച്ച് എറിക് ടെന്‍ ഹാഗും തമ്മിലുള്ള ശീതയുദ്ധം പരസ്യമായതിനു പിന്നാലെ പോര്‍ച്ചുഗീസ് താരത്തെ തന്റെ ടീമില്‍ ആവശ്യമില്ലെന്ന് കോച്ച് ക്ലബ്ബ് ഉടമകളായ ഗ്ലേസര്‍ കുടുംബത്തെ അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ക്ലബ്ബുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ക്രിസ്റ്റ്യാനോ ലംഘിച്ചെന്നും അതിനാല്‍ താരത്തിനെതിരേ ശക്തമായ നടപടിയുമായി യുണൈറ്റഡ് മുന്നോട്ടുപോകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ താരവും ക്ലബ്ബും വഴിപിരിയുന്നത്.

പിയേഴ്സ് മോര്‍ഗനുമായുളള അഭിമുഖത്തില്‍ താരം ക്ലബ്ലിനെതിരേയും അധികൃതര്‍ക്കെതിരേയും ശബ്ദമുയര്‍ത്തിയിരുന്നു. ”എനിക്ക് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ല. കാരണം അദ്ദേഹം എനിക്ക് ബഹുമാനം നല്‍കുന്നല്ല. എന്നെ ബഹുമാനിക്കാത്ത ഒരാളെ ഞാനൊരിക്കലും ബഹുമാനിക്കില്ല. മാനേജര്‍ മാത്രമല്ല ക്ലബ്ബിലെ സീനിയര്‍ എക്സിക്യുട്ടീവ് പദവിയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും അവരതിന് ശ്രമിച്ചിരുന്നു. ഞാന്‍ ചതിക്കപ്പെട്ടു. അത് ഞാന്‍ കാര്യമാക്കുന്നില്ല. പക്ഷേ ജനങ്ങള്‍ സത്യം തിരിച്ചറിയണം” – റൊണാള്‍ഡോ തുറന്നടിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular