ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് vs ഇറാന്‍; തുടക്കം ഗംഭീരമാക്കാന്‍ ഇഗ്ലംണ്ടും അട്ടിമറി വിജയം ലക്ഷ്യമിട്ട് ഇറാനും

ദോഹ: സ്ഥിരമായി ലോകകപ്പ് വേദികളില്‍ നിര്‍ണായക മത്സരങ്ങളില്‍ കാലിടറി വീഴുന്ന ഇംഗ്ലണ്ട് ഇത്തവണ കിരീടം നേടുമെന്നുറപ്പിച്ചാണ് ഖത്തറില്‍ എത്തിയിരിക്കുന്നത്. 2018 ലോകകപ്പ് ഫുട്‌ബോളില്‍ നാലാം സ്ഥാനത്തെത്തി വിമര്‍ശകരുടെ വായടപ്പിച്ച ഹാരി കെയ്‌നും സംഘവും ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ഇറാനെ നേരിടും. വൈകിട്ട് 6.30 ന് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ തന്നെ വലിയ വിജയം നേടി തുടക്കം ഗംഭീരമാക്കാനാണ് ത്രീ ലയണ്‍സിന്റെ ശ്രമം. മറുവശത്ത് അട്ടിമറി വിജയമാണ് ഇറാന്‍ നോട്ടമിടുന്നത്.

ചരിത്രത്തിലാദ്യമായാണ് ഇറാനും ഇംഗ്ലണ്ടും പരസ്പരം ഏറ്റുമുട്ടുന്നത്. ഫിഫ ലോകകപ്പില്‍ ഇറാന് ഇതുവരെ ഒരു യൂറോപ്യന്‍ ടീമിനെതിരേ വിജയം നേടാനായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular