ബിജെപി നേതാക്കൾ ഷൂസ് വാങ്ങിത്തന്നിട്ടുണ്ടോ?: വൈറലായി രാഹുലിന്റെ മറുപടി– വിഡിയോ

മധ്യപ്രദേശ് : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലൂടെ പര്യടനം തുടരുകയാണ്. പദയാത്രയ്ക്ക് ഇടയിൽ ഒരു മാധ്യമപ്രവർത്തകനുമായി നടന്നുകാെണ്ടുള്ള അഭിമുഖം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇതിൽ രാഹുലിനോടുള്ള രസകരമായ ചോദ്യങ്ങൾക്ക് അദ്ദേഹം നൽകുന്ന മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ആരാണ് രാഹുലിന് ഷൂസ് വാങ്ങിത്തരാറുള്ളത് എന്നായിരുന്നു ഇതിൽ ഒരു ചോദ്യം. താൻ ചിലപ്പോൾ നേരിട്ട് പോയി ഷൂസ് വാങ്ങാറുണ്ടെന്നും അമ്മയും സഹോദരിയും ചിലപ്പോഴൊക്കെ രാഷ്ട്രീയ സുഹൃത്തുക്കളും സമ്മാനമായി ഷൂസ് വാങ്ങിത്തന്നിട്ടുണ്ടെന്നും രാഹുലിന്റെ മറുപടി.

ബിജെപി നേതാക്കൾ ആരെങ്കിലും ഷൂസ് വാങ്ങി തന്നിട്ടുണ്ടോ എന്നായി അടുത്ത ചോദ്യം. അവർ എനിക്ക് ഷൂസ് വാങ്ങി തന്നിട്ടില്ല. പകരം ഷൂസ് എറിഞ്ഞു തരാറുണ്ടെന്ന് ചിരിയോടെ രാഹുൽ പറഞ്ഞു. അതുപോലെ ഷൂസ് തിരിച്ച് എറിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലുമില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.

Similar Articles

Comments

Advertismentspot_img

Most Popular