സൗഹൃദ മത്സരത്തില്‍,ആതിഥേയരായ യുഎഇയ്‌ക്കെതിരെ 5ഗോള്‍ അടിച്ച് അര്‍ജന്റീന

അബുദാബി: മുഹമ്മദ് ബിന്‍ സായിദ് സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്കായി അര്‍ജന്റീന കാത്തുവച്ചത് കടുമധുരം. ജൂലിയന്‍ അല്‍വാരസ് 17-–ാം മിനിറ്റില്‍ തുടങ്ങിവച്ചു. മത്സരം കൃത്യം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജോവോക്വിന്‍ കോറയ പൂര്‍ത്തിയാക്കി. ലോകകപ്പിനു മുന്‍പുള്ള അവസാന സൗഹൃദ മത്സരത്തില്‍, ആതിഥേയരായ യുഎഇയ്‌ക്കെതിരെ 5-0 വിജയം ആഘോഷിച്ച് ലയണല്‍ മെസ്സിയും സംഘവും ഖത്തറിലേക്ക്.

അര്‍ജന്റീനയ്ക്കു വേണ്ടി എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങി. ഒരു ഗോളും ഒരു അസിസ്റ്റുമായി ക്യാപ്റ്റന്‍ മെസ്സി പിന്തുണ നല്‍കി. അല്‍വാരസ്, കോറയ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

17-–ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ നിന്നാണ് അല്‍വാരസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ബോക്‌സിന്റെ മധ്യഭാഗത്തുനിന്ന് അല്‍വാരസിന്റെ വലംകാല്‍ ഷോട്ട് വലയുടെ ഇടതു മൂലയില്‍ കയറി. 25, 36 മിനിറ്റുകളിലായിരുന്നു ഡി മരിയയുടെ ഗോളുകള്‍. ആദ്യത്തേത് മാര്‍ക്കോസ് അക്കുനയുടെ ക്രോസില്‍നിന്നും രണ്ടാമത്തേത് അലക്‌സിസ് മക്ആലിസ്റ്ററിന്റെ അസിസ്റ്റില്‍നിന്നും. ഇടവേളയ്ക്ക് ഒരു നിമിഷം മുന്‍പ് മെസ്സിയുടെ വലംകാല്‍ ഷോട്ടില്‍ നിന്ന് ഗോള്‍ പിറന്നപ്പോള്‍ അതിനു പിന്തുണയായത് ഡി മരിയ. 60–ാം മിനിറ്റില്‍ റോഡ്രിഗോ ഡിപോളിന്റെ സഹായത്തോടെ ജോവോക്വിന്‍ കോറയ അഞ്ചാം ഗോളും നേടി.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...