അപേക്ഷാ ഫോമുകളിൽ ഭാര്യ വേണ്ട; ജീവിത പങ്കാളി മതി

കൊച്ചി: അപേക്ഷാ ഫോമുകളിൽ ഭാര്യ എന്ന ലേബൽ വേണ്ടെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ. സ്ത്രീയാണ് അപേക്ഷകയെങ്കിൽ ഭാര്യ എന്ന ലേബൽ നൽകണ്ട. ജീവിതപങ്കാളി എന്ന വിശേഷണം മതിയെന്നാണ് ഭരണപരിഷ്‌കാര കമ്മിഷൻ വിവിധ വകുപ്പു മേധാവികൾക്ക് നൽകിയിരിക്കുന്ന നിർദേശം. സർക്കാർ കാര്യങ്ങളിലും ലിംഗസമത്വം കൊണ്ടുവരാനാണിത്.

സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളിലാണ് ഇനിമുതൽ ഈ മാറ്റം വരുത്തുന്നത്. ‘wife of—(—ന്റെ / യുടെ ഭാര്യ)’ എന്നതിനു പകരം ‘spouse of—-( —ന്റെ / യുടെ ജീവിത പങ്കാളി)’ എന്നാണ് രേഖപ്പെടുത്തേണ്ടത്. രക്ഷാകർത്താവിന്റെ സ്ഥാനം അച്ഛന് മാത്രം നൽകുന്നതിനും ഇനി മുതൽ മാറ്റംവരും.

അമ്മയും രക്ഷാകർത്താവാണെന്നും അച്ഛന്റെയും അമ്മയുടെയും പേരുകൾ വെക്കാൻ അവസരം നൽകണമെന്നും നിർദേശമുണ്ട്. ഇതിനായി അപേക്ഷാ ഫോമിൽ ഓപ്ഷൻ നൽകണം. ‘അവൻ /അവന്റെ’ എന്നു മാത്രം ഉപയോഗിക്കുന്നതിനു പകരം ‘അവൻ / അവൾ’, ‘അവന്റെ / അവളുടെ’ എന്ന രീതിയിൽ ആയിരിക്കും ഫോമുകൾ തയ്യാറാക്കുക.

Similar Articles

Comments

Advertismentspot_img

Most Popular