വിക്രം വേദയിലെ പുതിയ ഗാനം പുറത്തിറങ്ങി

പ്രമേയപരമായും അവതരണശൈലികൊണ്ടും തെന്നിന്ത്യയൊട്ടുക്കും തരംഗമുണ്ടാക്കിയ ചിത്രമാണ് പുഷ്‌കര്‍-ഗായത്രി ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത വിക്രം വേദ. ഇതേപേരില്‍ ഇവര്‍ തന്നെ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നു എന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്.

തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പോലീസ് വേഷത്തില്‍ സെയ്ഫ് അലി ഖാനും വിജയ് സേതുപതിയുടെ വേദ എന്ന വേഷത്തില്‍ ഹൃത്വിക് റോഷനുമാണ് എത്തുന്നത്. തമിഴില്‍ തരംഗമായ കറുപ്പു വെള്ളൈ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. മനോജ് മുത്തഷിര്‍, ശിവം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ശേഖര്‍ സംഗീത സംവിധാനവും സാം സി.എസ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു. എസ്. ശശികാന്ത്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്, ഫ്രൈഡേ ഫിലിം വര്‍ക്‌സ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...