ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി: ബന്ധം ഉപേക്ഷിച്ച് ഭര്‍ത്താവ്

കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനമാണ്. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടാവത്തതിന്റെ പേരില്‍ പല വിവാഹ ബന്ധങ്ങളും പേര്‍പിരിഞ്ഞ വാര്‍ത്തകള്‍ നമ്മള്‍ക്ക് കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ കഥ മറ്റൊന്നാണ് അഞ്ചാമതും ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ സന്തോഷിക്കേണ്ടതിന് പകരം ബന്ധം ഉപേക്ഷിച്ച് പോയിരിക്കുകയാണ് ഭര്‍ത്താവ്. ഉഗാണ്ടയിലാണ് സംഭവം. നലോംഗോ ഗ്ലോറിയ ദമ്പതികളുടെ വിവാഹ ജീവിതമാണ് അഞ്ചാം പ്രസവത്തോടെ അവസാനിച്ചത്. ഗ്‌ളോറിയയുടെ അഞ്ച് പ്രസവത്തിലും ഇരട്ടക്കുട്ടികളാണ് ജനിച്ചത്.

അഞ്ചാമതും ഇരട്ടക്കുട്ടികള്‍ ജനിച്ചതോടെ അസ്വാഭാവികം എന്ന് വിശേഷിപ്പിച്ചാണ് ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചത്. ഇതോടെ പത്ത് കുട്ടികളുടെയും സംരക്ഷണം യുവതിയുടെ ചുമലിലായി.

അഞ്ചാമതും ഭാര്യ ഇരട്ടക്കുട്ടികളെ പ്രസവിച്ചതോടെ ഇത് വളരെ കൂടുതലാണെന്നു പറഞ്ഞ് ഭാര്യയോട് വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കിയതില്‍ താന്‍ ഖേദിക്കുന്നില്ലെന്നും, ഭര്‍ത്താവിനെ പോലെ അവരെ ഇറക്കിവിടാന്‍ താനില്ലെന്നും യുവതി പറഞ്ഞു. കുട്ടികളുമായി പുതിയ താമസസ്ഥലം തേടുകയാണ് യുവതി ഇപ്പോള്‍.

Similar Articles

Comments

Advertismentspot_img

Most Popular