ഫൊറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ ഓഡിയോ സന്ദേശം; ബിജെപി നേതാവിന്റെ ശബ്ദസാംപിള്‍ ശേഖരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ ബി.ജെ.പി. നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ സാംപിളെടുത്തത്. ഫൊറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍നിന്ന് ഉല്ലാസ് ബാബുവിന്റെ ഓഡിയോ സന്ദേശം ക്രൈം ബ്രാഞ്ചിന് കിട്ടിയിരുന്നു. ഡിലീറ്റ് ചെയ്തിരുന്ന സന്ദേശം ഫൊറന്‍സിക് പരിശോധനയിലൂടെയാണ് വീണ്ടെടുത്തത്.

ഫൊറന്‍സിക് പരിശോധനയില്‍ ഫോണിന്റെ ഗാലറിയില്‍നിന്ന് ഇത് കണ്ടെടുക്കുകയായിരുന്നു. ‘തേടിയവള്ളി കാലില്‍ ചുറ്റി’ എന്നു പറഞ്ഞാണ് ഉല്ലാസ് ബാബു സംസാരിക്കുന്നത്. കേസുമായി ബന്ധപ്പെട്ടാണ് പിന്നീട് പരാമര്‍ശങ്ങളുള്ളത്. വിചാരണക്കോടതിയെ കുറിച്ചും പരാമര്‍ശമുണ്ടെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിയുമായിരുന്നു ഉല്ലാസ് ബാബു.

ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിന് നേരത്തേ കഴിഞ്ഞിരുന്നില്ല. വേറെ ചില ഓഡിയോകളും ഫോണില്‍നിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നില്‍ ഒരു സ്വാമിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണ സംഘം തിരിച്ചറിയുകയും അയാളെ തൃശ്ശൂരില്‍ പോയി കാണുകയും ചെയ്തു. സ്വാമിയില്‍നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്. ഉല്ലാസും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

നീറ്റ് പരീക്ഷ: വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനുള്ള സാഹചര്യവും പരിശോധിച്ചു വരികയാണ്. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാനിരിക്കെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അതിനിടെ, കേസില്‍ ദിലീപിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതായാണ് വിവരം. വെള്ളിയാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വിസ്താരം ഉടന്‍ പുനരാരംഭിക്കുമെന്നും വിചാരണക്കോടതി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഹൈക്കോടതി അനുവദിച്ച സമയ പരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular