ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മഹാവീര്യര്‍

മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവം പകരാന്‍ ഒരുങ്ങുകയാണ് എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മഹാവീര്യര്‍. ടൈം ട്രാവലും ഫാന്റസിയും കടന്നുവരുന്ന ചിത്രത്തില്‍ ആസിഫ് അലിയും നിവിന്‍ പോളിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രം. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ആണിത്.

അമീര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ, അക്ഷയ് കുമാര്‍ ചിത്രം രക്ഷാ ബന്ധന്‍, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര, തമിഴ് ചിത്രം കോബ്ര എന്നിവയെ പിന്നിലാക്കിയാണ് മഹാവീര്യര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രം ജൂലൈ 21നാണ് തിയറ്ററുകളില്‍ എത്തുക.

നടിയെ ആക്രമിച്ച കേസ്‌: തുടരന്വേഷണം അവസാനിപ്പിച്ചു; 22-നുതന്നെ അനുബന്ധകുറ്റപത്രം, ദിലീപിന്റെ സുഹൃത്ത് ശരത് ഏകപ്രതി

നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

Similar Articles

Comments

Advertismentspot_img

Most Popular