മലപ്പുറത്ത് വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന രാമംപുറം സ്വദേശിയായ നടുക്കണ്ടി റഫീഖ് (36), നെല്ലിക്കുന്ന് സ്വദേശി ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്. മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ മരങ്കുളത്താണ് ഞായറാഴ്ച അപകടമുണ്ടായത്.

മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറി ബ്രേക്കിടുന്നതിനിടെ നിയന്ത്രണം വിട്ട് രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. ആദ്യത്തെ ഓട്ടോറിക്ഷയില്‍ റഫീഖ് ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക്‌ വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ സാധിച്ചു. രണ്ടാമത്തെ ഓട്ടോറിക്ഷയിലാണ് റബാഹ് ഉണ്ടായിരുന്നത്. റബാഹിനൊപ്പമുണ്ടായിരുന്ന മൂന്ന് കുടുംബാംഗങ്ങള്‍ ഗുരുതരപരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തില്‍ രണ്ട് ഓട്ടോറിക്ഷകളും ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ നാലുപേരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. ലോറി ഒരു കാറില്‍ ഇടിച്ചെങ്കിലും കാര്‍യാത്രികരുടെ പരിക്ക് ഗുരുതരമല്ല. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...