സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു; നിരവധിപേർക്ക് പരുക്ക്

ബെംഗളൂരു : കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂർ നഞ്ചംകോട് അപകടത്തിൽപെട്ടു. പത്തിലേറെ യാത്രക്കാർക്ക് സാരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ മൈസൂർ നഞ്ചംകോട് ടോൾ ബൂത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറിൽ കയറി മറിയുകയായിരുന്നു.

ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പരുക്കേറ്റതായാണ് വിവരം. ബത്തേരി ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

Similar Articles

Comments

Advertisment

Most Popular

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...

മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...