‘ആരോപണങ്ങളുയരുമ്പോള്‍ വാല്‍മുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രിയുടേത്

നിയമസഭയിൽ ആഞ്ഞടിച്ച് കെ കെ രമ. ആരോപണങ്ങളുയരുമ്പോള്‍ വാല്‍മുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാട്ടുന്നതെന്ന് കെ.കെ.രമ അഭിപ്രായപ്പെട്ടു. “സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റി. മടിയില്‍ കനമില്ലെന്ന വാദം പൊളിയാണ്. കനത്ത കനമുള്ളതുകൊണ്ടാണ് ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ വക്കീല്‍ നോട്ടിസ് പോലും അയയ്ക്കാത്തതെന്നും” രമ പരിഹസിച്ചു.

സ്വപ്ന കോടതിയില്‍ നല്‍കിയ മൊഴിയില്‍ കാര്യമില്ലെങ്കില്‍ എന്തിനാണ് ഷാജ് കിരണെ അയച്ചതെന്ന് ലീഗ് അംഗം എന്‍.ഷംസുദീന്‍ ചോദിച്ചു. ഷാജ് കിരണിന്റെ പിണറായി അനുകൂല പോസ്റ്റ് ഉയര്‍ത്തിയായിരുന്നു ഷംസുദീന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ പിപ്പിടിവിദ്യ പ്രതിപക്ഷത്തോടുവേണ്ട. പിണറായി ഏകാധിപതിയാണ്. ധാര്‍മികതയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവയ്ക്കാത്തതെന്നും ഷംസുദീന്‍ ആരോപിച്ചു.

സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി കാണിക്കുന്നതെല്ലാം ചെപ്പടി വിദ്യയെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. പ്രതിപക്ഷ എം എൽ എയായ എൻ. ഷംസുദ്ദീൻ ആണ് അടിയന്തര പ്രമേയത്തിൽ ഇക്കാര്യം ഉന്നയിച്ചത്. എല്ലാം തകർന്ന് തെളിവുകളെല്ലാം തനിക്കെതിരായി വരുമ്പോഴും വലിയ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. ഇത്രയുമായിട്ടും മുഖ്യമന്ത്രി രാജി വയ്‌ക്കാത്തത് രാഷ്‌ട്രീയ ധാർമ്മികതയില്ലാത്തതുകൊണ്ടാണെന്ന് ഷംസുദ്ദീൻ ആരോപിച്ചു. വാളുകൾക്കിടയിലൂടെ നടന്നു നീങ്ങിയ ആളാണെന്ന് പറഞ്ഞിട്ട് ഒരു മീറ്ററിൽ ഒരു പൊലീസ് എന്ന കണക്കിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും ഷംസുദ്ദീൻ പരിഹസിച്ചു

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്ഷേപമാണ് ഷംസുദ്ദീൻ ഉയർത്തിയതെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. ചട്ടം 132 പ്രകാരം ആവശ്യമില്ലാത്ത വിഷയം ഉന്നയിക്കാൻ പാടില്ലെന്നും പരാമർശം സഭാ രേഖയിൽ നിന്ന് നീക്കം ചെയ്യണമെന്നും പോയിന്റ് ഓഫ് ഓർഡറായി അദ്ദേഹം പറഞ്ഞു. ഇത് പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകി.

മടിയിൽ കനമില്ല, വഴിയിൽ പേടിയില്ല… ഇമ്മാതിരി പൊങ്ങച്ച ഡയലോ​ഗ് വേണ്ട… സത്യസന്ധമായ മറുപടി വേണം… മുഖ്യമന്ത്രിയോട് ഷാഫി

Similar Articles

Comments

Advertismentspot_img

Most Popular