കുട്ടിയെ സ്കൂളിലാക്കി തിരിച്ചെത്തിയപ്പോൾ ബൈക്കിൽ പാമ്പ്; ബൈക്കുടമ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബൈക്ക്, കാർ തുടങ്ങിയ വാഹനങ്ങൾ നിർത്തിയിട്ട ശേഷം വീണ്ടും എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇന്നലെ കണ്ണൂരിൽ ഉണ്ടായ സംഭവമാണ് ഇങ്ങനെ പറയാൻ കാരണം. കൂത്തുപറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിനുള്ളിൽ കയറിയ പാമ്പ് ബൈക്കുടമയെയും ജനങ്ങളെയും ഏറെനേരം വലച്ചു. വള്ള്യായി സ്വദേശി പ്രശാന്തിന്റെ ബൈക്കിലാണ് പാമ്പ് കയറിയത്.

കുട്ടിയെ സ്കൂളിലാക്കി ബസ്‌സ്റ്റാൻഡിന് എതിർവശത്ത് ബൈക്ക് നിർത്തി പ്രശാന്ത് ചായ കുടിക്കാൻ ഹോട്ടലിലേക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോൾ ബൈക്കിൽ പാമ്പിനെ കണ്ടതായി ഒരു സ്ത്രീ പ്രശാന്തിനോട് പറഞ്ഞു. തുടർന്ന് പാമ്പ്പിടിത്ത വിദഗ്ധൻ ഷംസീറിനെ വിവരമറിയിച്ചു. അദ്ദേഹം ഉടൻതന്നെ സ്ഥലത്തെത്തി.

സീറ്റ് അഴിച്ച് പരിശോധന നടത്തിയപ്പോൾ ബൈക്കിന്റെ ടാങ്കിന് സമീപം ചുറ്റിപ്പിണഞ്ഞ നിലയിൽ പാമ്പിനെ കണ്ടെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ ബൈക്കിൽനിന്ന് പുറത്തെടുത്തു. ക്യാറ്റ് സ്‌നേക്ക് എന്ന വിഭാഗത്തിലുള്ളതാണ് വിഷമുള്ള ഈ പാമ്പ്. ഇവിടെ ആ സ്ത്രീ പാമ്പിനെ കണ്ടതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല. ആരും കണ്ടിരുന്നില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ..? അതുകൊണ്ടാണ് ഇക്കാര്യങ്ങളിൽ എപ്പോഴും ഒരു ശ്രദ്ധവേണം എന്ന് പറയാൻ കാരണം.

പരാതി പുറത്തറിഞ്ഞാൽ മരിക്കും, പോലീസുകാര്‍ ഇത് ആഘോഷിക്കും, ഞാൻ വന്ന് കാലുപിടിക്കാം, അതിജീവിത എന്നെ തല്ലിക്കോട്ടെ… വിജയ് ബാബുവിൻ്റെ ഫോണ്‍സംഭാഷണം…

Similar Articles

Comments

Advertismentspot_img

Most Popular