അറസ്റ്റ് തടയാന്‍ കോടതിക്ക് അധികാരമില്ല; വിജയ് ബാബുവിന് തിരിച്ചടി; മുൻകൂർ ജാമ്യം ഡിവിഷൻ ബെഞ്ച് പരിശോധിക്കും…

ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തതായി അറിഞ്ഞശേഷം വിദേശത്തേക്ക് കടന്നയാള്‍ അവിടെയിരുന്ന് ഫയല്‍ചെയ്യുന്ന മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിക്കേണ്ടതുണ്ടോ എന്നത് ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വ്യത്യസ്ത ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിഷയം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്. പുതുമുഖ നടിയെ ബലാത്സംഗംചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ജാമ്യം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനോട് വിയോജിച്ചുകൊണ്ടാണ് വിഷയം ഡിവിഷന്‍ ബെഞ്ച് പരിശോധിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

വിദേശത്തിരുന്ന് ഫയല്‍ചെയ്യുന്ന മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ ഇടക്കാല ജാമ്യത്തിന് അര്‍ഹതയുണ്ടോ, അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ പ്രതിയുടെ അറസ്റ്റ് വിലക്കാനാകുമോ എന്നതും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതി പുറത്തറിഞ്ഞാൽ മരിക്കും, പോലീസുകാര്‍ ഇത് ആഘോഷിക്കും, ഞാൻ വന്ന് കാലുപിടിക്കാം, അതിജീവിത എന്നെ തല്ലിക്കോട്ടെ… വിജയ് ബാബുവിൻ്റെ ഫോണ്‍സംഭാഷണം…

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നകേസില്‍ പ്രതിയായ പത്തനംതിട്ട സ്വദേശിനിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്. പ്രതി വിദേശത്തായതിനാല്‍ ഇവരുടെ മുന്‍കൂര്‍ജാമ്യഹര്‍ജി തള്ളി തുറന്നകോടതിയില്‍ ഉത്തരവ് പറഞ്ഞിരുന്നു. എസ്.എം. ഷാഫി കേസില്‍ ഹൈക്കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

എന്നാല്‍, ഇതേദിവസംതന്നെ വിജയ് ബാബുവിന് മറ്റൊരു ബെഞ്ച് മുന്‍കൂര്‍ജാമ്യം അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വീണ്ടും പരിഗണിക്കുകയായിരുന്നു.

വിദേശത്തിരുന്ന് ജാമ്യഹര്‍ജി നല്‍കാനാകില്ലെന്ന് ഷാഫിയുടെ കേസില്‍ മുമ്പ് വ്യക്തമാക്കിയിരുന്നതിനാല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിശോധനയില്ലാതെ വിജയ് ബാബുവിന്റെ കേസില്‍ സിംഗിള്‍ ബെഞ്ച് തീരുമാനം എടുക്കരുതായിരുന്നെന്ന് ഉത്തരവില്‍ പറയുന്നു. അത്തരമൊരാളെ ഇടക്കാല ജാമ്യം അനുവദിച്ച് രാജ്യത്തേക്ക് കോടതി ക്ഷണിക്കേണ്ടതില്ല. അയാളെ അറസ്റ്റുചെയ്യേണ്ടത് പോലീസിന്റെ കടമയാണ്.

സി.ആര്‍.പി.സി. 438 വകുപ്പുപ്രകാരം അന്വേഷണഘട്ടത്തില്‍ പ്രതിയുടെ അറസ്റ്റ് തടയാന്‍ കോടതിക്ക് അധികാരമില്ല. ആവശ്യമെങ്കില്‍ ഇടക്കാലജാമ്യമേ അനുവദിക്കാനാകൂ. വിജയ് ബാബുവിന്റെ കേസിലെ തീര്‍പ്പുകളില്‍ പുനഃപരിശോധന ആവശ്യമാണെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

ജാമ്യഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിനാല്‍ പത്തനംതിട്ട സ്വദേശിനിയായ ഹര്‍ജിക്കാരിക്ക് കോടതി ഇടക്കാലജാമ്യം അനുവദിച്ചു. സ്ത്രീയാണെന്നതും നിലവില്‍ രാജ്യത്തുണ്ടെന്നതുമൊക്കെ കണക്കിലെടുത്താണിത്.

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആർത്തവ ഉല്‍പ്പന്നങ്ങള്‍…

#entertainmetnnews #cinemanews #nationalnews #dailyhunt #dailyhuntapp #newspoint #newsstand #newsstore #pathramonlineupdates #pathramupdates #worldnews #malayalamnews #todaysnews #todaysupdates #pathramonline #pathramnews #pathramonline_newsportal #latestnews #keralanews #trending #newsupdates #keralanews #nationalnews #internationalnews #keralaupdates #india #kerala

Similar Articles

Comments

Advertismentspot_img

Most Popular