വിദ്യാർഥികൾ ആശങ്ക വേണ്ട; ആവശ്യമെങ്കിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സമൂഹമാധ്യമങ്ങളിലാകെ വൈറലായ ഒരു വിഡിയോ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ഒരു കല്യാണവീടും അവിടുത്തെ വിളമ്പുകാരുമാണ് വിഡിയോയിലുള്ളത്. ‘അത് പൊളിച്ചു’ എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ വിഡിയോയിലുണ്ട്’ എന്നാണ് കാഴ്ചക്കാരുടെ പ്രതികരണം.

സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പള്ളിപ്രം എന്ന സ്ഥലത്തുള്ള വിവാഹ വേളയാണ് ഈ വിഡിയോ ദൃശ്യങ്ങളിലുളളതെന്ന് കമന്റുകളിൽ പറയുന്നു. മന്ത്രി ഷെയർ ചെയ്ത വിഡിയോയ്ക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രതികരണമറിയിച്ചിട്ടുള്ളത്.

#plusoneseat #examrestults #keralaschool #educationkerala #latestnews #trending #latestupdates #entertainmetnnews #cinemanews #nationalnews #pathramonlineupdates #pathramupdates #worldnews #malayalamnews #todaysnews #todaysupdates #pathramonline #pathramnews #pathramonline_newsportal #latestnews #keralanews

Similar Articles

Comments

Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...