ഇന്ന് ഏഴര മണിക്കൂർ; ചോദ്യം ചെയ്യൽ തുടരും

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ കൊച്ചിയിൽ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്തു. ഇന്നത്തെ ചോദ്യം ചെയ്യൽ ഏഴര മണിക്കൂർ നേരം നീണ്ടു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യല്‍ പൂർത്തിയായിട്ടില്ലെന്ന് സ്വപ്ന പറഞ്ഞു. ഇന്നലെ അഞ്ച് മണിക്കൂർ നേരം സ്വപ്നയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, കെ ടി ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ സരിത്തിനെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളം പൊലീസ് ക്ലബ്ബിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.

അതേസമയം, സ്വപ്ന സുരേഷിന്‍റെ ഇ മെയിൽ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം എൻ ഐഎ കോടതിയിൽ അപേക്ഷ നൽകി. സ്വപ്ന സുരേഷ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലായിരുന്ന സമയത്ത് എൻഐഎ മെയിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. പാസ്‌വേർഡ് മാറ്റിയതോടെ സ്വപ്ന ഒഴികെ മറ്റാ൪ക്കു൦ വിവരങ്ങൾ ലഭ്യമായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷണം തുടരുന്നതിനാൽ മെയിൽ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹ൪ജി.

ലിംഗത്തില്‍ തേള്‍ ടാറ്റൂ ചെയ്ത യുവാവിന് സംഭവിച്ചത് ഡോക്ടറുടെ വെളിപ്പെടുത്തല്‍

Similar Articles

Comments

Advertisment

Most Popular

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...

മദനോത്സവത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നു. രസകരമായ ഒരു മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം കുടുംബത്തോടൊപ്പം പ്രേക്ഷകർക്ക് തിയേറ്ററിൽ...