വിജയ് ബാബുവിന് ഒളിത്താവമൊരിക്കിയത് സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ നിര്‍മ്മാതാവ് സിറാജുദ്ദീന്‍

കൊച്ചി: വിജയ് ബാബുവിന് ഒളിത്താവമൊരിക്കിയത് സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ നിര്‍മ്മാതാവ് സിറാജുദ്ദീന്‍. ഇറച്ചിവെട്ടു യന്ത്രത്തില്‍ ഒളിപ്പിച്ചു കൊച്ചി രാജ്യന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയും സിനിമാ നിര്‍മാതാവുമായ കെ.പി.സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ എ.എ.ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്റെ പേരിലുള്ള കമ്പനിയിലേക്കാണു ഇറച്ചിവെട്ടുയന്ത്രം എത്തിയത്. സിറാജുദ്ദീനു ദുബായിയില്‍ കടച്ചില്‍യന്ത്ര (ലേത്ത്) നിര്‍മാണ ഫാക്ടറിയുണ്ട്. ഇന്ത്യയിലേക്കു കള്ളക്കടത്ത് നടത്താനുള്ള സ്വര്‍ണം ഈ ഫാക്ടറിയില്‍ എത്തിച്ചാണു യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ബിസ്‌ക്കറ്റുകളുടെ രൂപത്തില്‍ ഒളിപ്പിക്കാന്‍ കഴിയാത്ത സ്വര്‍ണം ലേത്തില്‍ കടഞ്ഞാണ് ഒളിപ്പിക്കാവുന്ന ആകൃതിയിലാക്കുന്നത്. വ്യാജവാഗ്ദാനം നല്‍കി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബുവിനു വിദേശത്ത് ഒളിത്താവളം ഒരുക്കിയതും സിറാജുദ്ദീനാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ പീഡനക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം സിറാജുദ്ദീനെ ചോദ്യം ചെയ്യും.

തൃക്കാക്കര നഗരസഭയുടെ മരാമത്തു ജോലികളില്‍ ഷാബിന്റെ പങ്കാളിയായ പി.എ.സിറാജുദ്ദീനും കള്ളക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നാണു ലഭ്യമായ വിവരം. എന്നാല്‍ ഇബ്രാഹിംകുട്ടിക്ക് ഇവരു!ടെ കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് അറിവില്ലായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കെ.പി.സിറാജുദ്ദീന്റെ ലേത്ത് ഫാക്ടറിയില്‍ 2.33 കിലോഗ്രാം സ്വര്‍ണമാണു ഇറച്ചിവെട്ടു യന്ത്രത്തില്‍ ഒളിപ്പിച്ചത്. യന്ത്രം ഏറ്റുവാങ്ങാനെത്തിയ നകുലിനെ കസ്റ്റംസ് അപ്പോള്‍ തന്നെ പിടികൂടിയിരുന്നു. നകുലിന്റെ മൊഴികളിലൂടെയാണ് ഷാബിന്റെയും സിറാജുദ്ദീന്റെയും പങ്കാളിത്തം പുറത്തുവന്നത്. ഷാബിനു പിന്നീടു കോടതി ജാമ്യം അനുവദിച്ചു.

വിമാനത്താവളത്തില്‍ പരിശോധന പൂര്‍ത്തിയാക്കി വിട്ടു നല്‍കിയ യന്ത്രം വാഹനത്തില്‍ കയറ്റി പുറപ്പെടാന്‍ തുടങ്ങുമ്പോഴാണു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു രഹസ്യവിവരം ലഭിച്ചത്. കാര്‍ഗോ ഗേറ്റ് കടന്ന വാഹനം ഉദ്യോഗസ്ഥര്‍ തടഞ്ഞു തിരിച്ചെത്തിച്ചു യന്ത്രം പിടിച്ചെടുക്കുകയായിരുന്നു. വിശദ പരിശോധന നടത്തിയപ്പോഴാണു യന്ത്രത്തിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്. ഒരു കിലോഗ്രാം വീതം തൂക്കമുള്ള രണ്ടു വലിയ സ്വര്‍ണ ബിസ്‌കറ്റുകളും 116 ഗ്രാം വീതം തൂക്കമുള്ള 2 ചെറിയ ബിസ്‌കറ്റുകളുമാണു കണ്ടെടുത്തത്. കൊച്ചിയിലെ തുരുത്തുമ്മല്‍ എന്റര്‍െ്രെപസസ് വഴിയാണ് ഈ ഇറക്കുമതി നടത്തിയിരിക്കുന്നത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.


സിനിമ പരാജയപ്പെട്ടെങ്കിലും പ്രതിഫലം 25 ശതമാനം വർധിപ്പിച്ച് പ്രഭാസ്; ആദിപുരുഷിന് വാങ്ങുന്നത് 120 കോടി ? നിർമാതാക്കൾ ആശങ്കയിൽ

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...