ബിക്കിനി ഫോട്ടോഷൂട്ടുമായി അഹാന, സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു എന്ന് താരം

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ചലച്ചിത്ര താരങ്ങളിലൊരാളാണ് മലയാളികളുടെ പ്രിയനടി അഹാന കൃഷ്ണ. സഹോദരിമാര്‍ക്കൊപ്പം യാത്രകള്‍ ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി അഹാന പങ്കുവെയ്ക്കാറുമുണ്ട്. മാലദ്വീപില്‍ നിന്നുള്ള ബിക്കിനി ഫോട്ടോഷൂട്ടാണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയത്.

” രണ്ടുവര്‍ഷം മുമ്പ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്” എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അഹാന കുറിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ചെട്ടിനാട് കൊട്ടാരം, ഫാമുകള്‍, മഹാബലിപുരം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അവര്‍ നേരത്തെ പങ്കുവെച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയും അവര്‍ യാത്രാ വിശേഷങ്ങള്‍ പറയാറുണ്ട്. ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത പിടികിട്ടാപ്പുള്ളിയാണ് അഹാന അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...