കർദ്ദിനാൾ ആലഞ്ചേരിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം

വിവാദമായ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ ആലഞ്ചേരിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം.

. ജൂലൈ 1 ന് നേരിട്ട് ഹാജരാകാനാണ് ഇദ്ദേഹത്തോട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

കേസിൽ ഇടനിലക്കാരൻ സാജു വർഗീസ് ഇന്ന് ഹാജരായി ജാമ്യം എടുത്തിരുന്നു.

കർദ്ദിനാളിന് പുറമെ ഫാദർ ജോഷി പുതുവയും ജൂലൈ ഒന്നിന് ഹാജരാക്കണം.

ഭൂമി ഇടപാട് ചോദ്യം ചെയ്ത് ജോഷി വർഗീസ് നൽകിയ കേസിൽ ആണ് നടപടി.

കരുണാലയം, ഭാരത് മാത കോളേജ് പരിസരങ്ങളിലെ ഭൂമി വില്പന നടത്തിയ കേസുകളിലാണ് കർദ്ദിനാൾ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടത്.

Similar Articles

Comments

Advertismentspot_img

Most Popular