ദിലീപിന് ഒരു അബദ്ധം പറ്റി എന്ന് പറഞ്ഞ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെ ക്രൈം ബ്രാ‍ഞ്ച് ചോദ്യം ചെയ്തു. കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിൻറെ മൊഴിയെടുത്തത്.

ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ. ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു.

ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടൻറെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു.

നേരത്തേ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം ‘ആക്രമിക്കപ്പെട്ട നടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ’, എന്ന് ചോദിച്ച് സിദ്ദിഖ് പരിഹസിച്ചത് വലിയ വിവാദമായിരുന്നു.

വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു; അതുകൊണ്ടാണ് ഐസിയുവിലേക്ക് ഓടിക്കയറിയത്.

Similar Articles

Comments

Advertisment

Most Popular

‘ലാൽ സലാം’; 2024 പൊങ്കൽ റിലീസായി ചിത്രം തീയേറ്ററുകളിലേക്ക്

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2024 പൊങ്കൽ നാളിൽ ചിത്രം തീയേറ്ററുകളിലെത്തും. വിഷ്ണു വിശാൽ,...

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...