കാൽതുട മുതൽ കീറലുള്ള സുതാര്യമായ ഗൗണിൽ സാറാ അലി ഖാൻ; ആരാധകരെ ത്രസിപ്പിച്ച ഗൗണിൻ്റെ വില ഒന്നര ലക്ഷം രൂപ 

ബോളിവുഡ് താരം സാറാ അലി ഖാനാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാ വിഷയം. കറുപ്പും വെളുപ്പും നിറങ്ങൾ ഇടലകലർന്ന ഷീർ ഗൗൺ അണിഞ്ഞാണ് താരം സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചത്. ഒന്നര ലക്ഷം രൂപയാണ് ഈ ഗൗണിന്റെ വില.

കാൽതുട മുതൽ കീറലുള്ള സുതാര്യമായ ഈ ഗൗൺ സാറയ്ക്ക് കൂടുതൽ ഹോട്ട് ലുക്ക് നൽകി. അരക്കെട്ട് വരെ നീണ്ടുകിടക്കുന്ന നെറ്റ് പോലെയുള്ള തുണിയാണ് ഈ ഗൗണിന്റെ ഹൈലൈറ്റ്. സാറ ധരിച്ചതിൽ ഏറ്റവും ഭംഗിയുള്ള ഔട്ട്ഫിറ്റ് എന്നാണ് ഫാഷനിസ്റ്റുകൾ ഇതിനെ വിലയിരുത്തുന്നത്.

നടി സായി പല്ലവിക്കെതിരെ കേസ്

ഗൗണിനൊപ്പം ആഭരണങ്ങളൊന്നും താരം ഉപയോഗിച്ചിട്ടില്ല. മിനിമൽ മേക്കപ്പ് ആണ് ചെയ്തത്. മുടി അലസമായി അഴിച്ചിട്ട ഹെയർസ്റ്റൈലാണ് തിരഞ്ഞെടുത്തത്. ഒപ്പം കറുപ്പ് ഹൈ ഹീൽസ് ചെരുപ്പും ധരിച്ചു. ഇതെല്ലാം ഗൗണിന്റെ ലുക്ക് കൂട്ടി. ലണ്ടൻ ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ ഡേവിഡ് കോമയുടെ കളക്ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ.

മുംബൈയിൽ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴായിരുന്നു സാറ ഈ ഗൗൺ ധരിച്ചത്. അതിനുശേഷം ഫോട്ടോഷൂട്ടും നടത്തി. ഇതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/Ce3yd4mvQD_/?igshid=YmMyMTA2M2Y=

https://www.instagram.com/reel/Ce4MgpJF8eC/?igshid=YmMyMTA2M2Y=

Similar Articles

Comments

Advertisment

Most Popular

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയിൽ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ,...