കോഴിക്കോട് കോളജ് വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു. ദേഹമാസകലം വെട്ടേറ്റ പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പേരോട് സ്വദേശിയായ 20 കാരിക്കാണ് വെട്ടേറ്റത്. നാദാപുരം എംഇടി കോളജിലെ ബികോം വിദ്യാര്‍ഥിനിയാണ്. തട്ടാറത്ത് പള്ളിക്ക് സമീപം ഉച്ചക്കാണ് സംഭവം.

സംഭവത്തിന് ശേഷം പ്രതി റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളും ഇപ്പോള്‍ ചികിത്സയിലാണ്. ഇരുവരും സുഹൃത്തുക്കള്‍ ആണെന്നാണ് വിവരം.

keywords: kozhikode-collage-student attacked crime report nadapuram

Similar Articles

Comments

Advertismentspot_img

Most Popular