വിജയ് ബാബു എവിടെയെന്ന് സൂചനയുണ്ട്- പോലീസ്

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു എവിടെയുണ്ടെന്ന സൂചനയുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പുറത്ത് പറയാനാകില്ലെന്നും പോലീസ് വൃത്തങ്ങള്‍. കേസുകളില്‍ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ കടന്നതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം പോലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജയ് ബാബു പോലീസിന് നേരത്തേ അയച്ച മെയിലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതില്‍ വീഴ്ച വരുത്തിയതിനാല്‍ പാസ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് നടപടി. പാസ്പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി.

നടി പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു ദുബായിലേക്കാണ് കടന്നത്. പാസ്പോര്‍ട്ട് റദ്ദായ കാര്യം ഇന്ത്യന്‍ എംബസി മുഖാന്തരം യു.എ.ഇ. എംബസിയെ അറിയിക്കും. ഈ സാഹചര്യത്തില്‍ യു.എ.യിലാണ് വിജയ് ബാബു നിലവിലുള്ളതെങ്കില്‍ പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular