ലിത്താരയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: മലയാളിയായ ഇന്ത്യന്‍ റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരം പട്‌നയിലെ ജോലി സ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. കുറ്റാടി കത്തിണപ്പന്‍ ചാലില്‍ കെസി ലിത്താരയുടെ മരണത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി. ബിഹാറില്‍ ജോലി ചെയ്തു വന്നിരുന്ന ലിത്താരയെ ഇവിടെ ഫല്‍റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലിത്താരയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

കഴിഞ്ഞ ദിവസം വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ മറുപടിയില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലിത്താരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ ഫല്‍റ്റ് ഉടമ ലിത്താരയെ അന്വേഷിച്ച് എത്തുകയായിരുന്നു. ഈ സമയം ഫഌറ്റ് ഉള്ളില്‍ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് ലിതാരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പട്‌ന ദാനാപുരിലെ ഡിആര്‍എം ഓഫിസില്‍ കഴിഞ്ഞ ആറു മാസമായി സേവനമനുഷ്ഠിക്കുകയായിരുന്നു ലിതാര. രാജ്യാന്തര വനിതാ ദിനത്തില്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ലിതാരയെ ആദരിച്ചിരുന്നു. മൃതദേഹം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Similar Articles

Comments

Advertismentspot_img

Most Popular

445428397