ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ തെളിവുമായി അതിജീവിത; ശബ്ദരേഖയുടെ പകര്‍പ്പും രേഖകളും കൈമാറി

കൊച്ചി: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും അതിജീവിതയുടെ ഇടപെടല്‍. ദീലിപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ തെളിവുകള്‍ സമര്‍പ്പിച്ചു. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പും രേഖകളുമാണ് അതിജീവിത ബാര്‍ കൗണ്‍സിലിന് കൈമാറിയത്. അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ച് സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നും ചൂണ്ടിക്കാട്ടുന്ന തെളിവുകള്‍ ഉള്‍പ്പെടെയാണിത്.

രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടും അതിജീവിത ബാര്‍കൗണ്‍സിലിനെ സമീപിച്ചിരുന്നു. നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി. കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്ന ആശങ്കയാണ് പരാതിയില്‍. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്. ഇമെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയതിനേത്തുടര്‍ന്ന് അതിജീവിത രേഖാമൂലം പരാതി നല്‍കിയിരുന്നു.

അതിജീവിതയോട് അനുഭാവപൂര്‍ണായ സമീപനമുണ്ടാകുമെന്ന സൂചനയാണ് ബാര്‍ കൗണ്‍സില്‍ ആദ്യം നല്‍കിയത്. ‘അഡ്വ.രാമന്‍ പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കും. ഇവരോട് വിശദീകരണം ചോദിക്കും. അഭിഭാഷകരുടെ വിശദീകരണം അതിജീവിതയ്ക്ക് കൈമാറും. അതിന്മേല്‍ അതിജീവിതയ്ക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കും,’ ശേഷം ബാര്‍ കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ചയ്‌ക്കൊടുവില്‍ നടപടിയെടുക്കുമെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കി. ഏപ്രില്‍ ആറിനായിരുന്നു ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ എന്‍ അനില്‍ കുമാര്‍ പ്രതികരിച്ചത്.

അതിജീവിതയുടെ പരാതിയില്‍ നടപടി വൈകുമെന്നാണ് ബാര്‍ കൗണ്‍സില്‍ ഏപ്രില്‍ 25ന് നടത്തിയ പ്രതികരണം. അഭിഭാഷകര്‍ക്ക് എതിരെയുള്ള പരാതിയിന്മേല്‍ അയച്ച നോട്ടീസില്‍ ഇതുവരെ ബാര്‍ കൗണ്‍സിലിന് വിശദീകരണം ലഭിച്ചിട്ടില്ല. ഇതിനാല്‍ നടപടികളുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ് ഉള്ളത്. മറുപടി ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 14 ദിവസമാണ് മറുപടി നല്‍കാനായി അഭിഭാഷകര്‍ക്ക് അനുവദിച്ചിട്ടുള്ള സമയം.ദിലീപിന്റെ അഭിഭാഷകര്‍ക്ക് വേണ്ടി സര്‍ക്കാരിനെ സമീപിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട െ്രെകംബ്രാഞ്ച് നടപടി ഗൗരവതരമാണെന്ന് ബാര്‍ കൗണ്‍സിലിന്റെ നിരീക്ഷണം. െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ അഭിഭാഷകര്‍ നല്‍കിയ പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിലയിരുത്തല്‍. ഹൈക്കോടതി അഭിഭാഷകന്‍ സേതുനാഥാണ് ക്രൈംബ്രാഞ്ചിനെതിരെ പരാതി നല്‍കിയത്. ദിലീപിന്റെ അഭിഭാഷകരുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറിയിച്ചു.

ലൈംഗിക പീഡനക്കേസ്: വിജയ് ബാബു ഒളിവില്‍; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനെതിരേയും കേസെടുക്കുമെന്ന് പോലീസ്

Similar Articles

Comments

Advertismentspot_img

Most Popular