പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ മുറിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍

തിരൂർ: പറവണ്ണയിൽ പ്ലസ്ടു വിദ്യാർഥിനിയെ മണ്ണെണ്ണയൊഴിച്ച് തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിത്തീരത്തിന്റെ പുരക്കൽ ജുമാന ഫർഹിയയാണ് (17) തീപ്പൊള്ളലേറ്റ് മരിച്ചത്. വി.എച്ച്.എസ്.എസ്. പറവണ്ണയിലെ വി.എച്ച്.എസ്.സി. രണ്ടാം വർഷ വിദ്യാർഥിനിയാണ്.

പറവണ്ണ സ്വദേശിയും വാക്കാട് മദ്രസാ അധ്യാപകനുമായ യഹിയയുടെയും താഹിറയുടെയും മകളാണ് ജുമാന ഫർഹിയ. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ തീപ്പൊള്ളലേറ്റ് അവശനിലയിൽ കണ്ട ജുമാന ഫർഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കും.

Similar Articles

Comments

Advertismentspot_img

Most Popular

445428397