ഇത് നമ്മുടെ നാടല്ലേ. കേരളമല്ലേ..’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇന്ന് ഇതുവരെ ഒരു കോടി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ഇതുവരെ എത്തിയത് ഒരു കോടി രൂപ. വാക്സിന്‍ സ്വീകരിച്ചവര്‍ ഇന്ന് 3.29 വരെ നല്‍കിയ സംഭാവനയാണ് ഒരു കോടി രൂപ.

സിനിമാ മേഖലയിലെ പ്രമുഖരടക്കം നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കിയത്. സംഭാവന നല്‍കിയ ശേഷം സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ പറഞ്ഞത് ഇങ്ങനെ: ‘ഇത് ഒരു ഷോ ഓഫ് അല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ എന്ന് കരുതുന്നു. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നെ സ്പര്‍ശിച്ചു. എന്റെ ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ എത്തട്ടെ എന്നും പ്രതീക്ഷിക്കുന്നു. നല്ല ഒരു നാളെയ്ക്കായി നമ്മള്‍ ഒരുമിച്ച് പൊരുതും. എല്ലാവരും ഒറ്റകെട്ടായി നിന്നാല്‍ ഒന്നും തന്നെ അസാധ്യമല്ല’. ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഭാവനകളെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: ”ഇതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഇത് നമ്മുടെ നാടല്ലേ. കേരളമല്ലേ. കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി മുന്‍പും നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത്. ഞാന്‍ വാര്‍ത്താസമ്മേളനത്തിന് വരുന്നതിന് മുന്‍പ് ഒരു കണക്ക് ശ്രദ്ധയില്‍പ്പെട്ടു. സിഎംഡിആര്‍എഫിലേക്ക് ഇന്ന്, നാലര വരെ വാക്സിന്‍ എടുത്തവര്‍ നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്. സൗജന്യമായി എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ജനങ്ങള്‍ക്ക് എപ്പോഴും ആഗ്രഹമുണ്ട്.”

Similar Articles

Comments

Advertismentspot_img

Most Popular